മോസ്‌കോ: 'ലോകത്തിന്റെ ഏതുഭാഗത്തും എത്താന്‍' ശേഷിയുള്ള ശബ്ദാതിവേഗ മിസൈല്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പ്രഖ്യാപിച്ചു. യൂറോപ്പിലും ഏഷ്യയിലുമുള്ള യു.എസ്. പ്രതിരോധസംവിധാനങ്ങള്‍ക്ക് ഈ ക്രൂസ് മിസൈലിനെ തടയാനാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ രാഷ്ട്രത്തെ അഭിസംബോധനചെയ്ത് വാര്‍ഷിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 18-ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പുതിന്റെ പ്രസംഗം. നാലാംവട്ടവും പ്രസിഡന്റാവാന്‍ മത്സരിക്കുന്ന പുതിന്‍, രാജ്യത്തിന്റെ സുപ്രധാന നയങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ ആയുധങ്ങളെക്കുറിച്ചും വിശദീകരിച്ചു. മിസൈലിനൊപ്പം ആളില്ലാ അന്തര്‍വാഹിനിയും റഷ്യ നിര്‍മിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ടിനും ജനങ്ങളില്‍നിന്ന് അദ്ദേഹം പേര് ക്ഷണിച്ചു.
താഴ്ന്നുപറക്കുന്ന ക്രൂസ് മിസൈലിന് അണ്വായുധം വഹിക്കാന്‍ ശേഷിയുണ്ട്. ഇതിന് ദൂരപരിധിയില്ല. ഇതിന്റെ സഞ്ചാരപാത പ്രവചിക്കാനുമാവില്ല. ഇപ്പോഴുള്ളതോ, ഭാവിയില്‍ ഉണ്ടാകാനിരിക്കുന്നതോ ആയ മിസൈല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ മിസൈലിനെ തടയാനുമാവില്ലെന്ന് പുതിന്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുനടത്തിയ പ്രസംഗം രണ്ടുമണിക്കൂര്‍ നീണ്ടു. മിസൈല്‍ വിരുദ്ധ ഉടമ്പടികളില്‍നിന്ന് പിന്‍വാങ്ങരുതെന്ന് വര്‍ഷങ്ങളായി അമേരിക്കയോട് റഷ്യ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പുതിന്‍ പറഞ്ഞു. ചെറിയ മിസൈലുകള്‍ വികസിപ്പിക്കുമെന്ന് പുതിയ ആണവനയത്തില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയും യു.എസും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉണ്ടാക്കിയ ഉടമ്പടിയുടെ ലംഘനമാണിത്.
ലോകസമാധാനത്തിനായാണ് റഷ്യ സൈനികശക്തിയാര്‍ജിക്കുന്നതെന്ന് പുതിന്‍ വാദിച്ചു. ആരെങ്കിലും റഷ്യയ്‌ക്കെതിരേ അണ്വായുധം പ്രയോഗിച്ചാല്‍ ഉടന്‍ തിരിച്ചടിയുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.
2014-ല്‍ യുക്രൈനില്‍നിന്ന് പിടിച്ചെടുത്ത ക്രീമിയയിലേക്കുള്ള പാലം രണ്ടുമാസത്തിനകം തുറക്കുമെന്നും ആര്‍ട്ടിക് മേഖലയിലെ സൈനിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ദാരിദ്ര്യം ആറുവര്‍ഷത്തിനകം പകുതിയാക്കും. രണ്ടായിരത്തില്‍ രാജ്യത്തെ 4.2 കോടിപ്പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിഞ്ഞിരുന്നത്. ഇന്ന് അവരുടെ എണ്ണം രണ്ടുകോടിയേയുള്ളൂവെന്നും ഇനിയും ഇത് കുറയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.