മോസ്കോ: കസാഖ്സ്താനിൽ ക്രമസമാധാനനില പുനഃസ്ഥാപിക്കാനെത്തിയ റഷ്യയുടെ നേതൃത്വത്തിലുള്ള സുരക്ഷാസഖ്യസേന വ്യാഴാഴ്ചമുതൽ പിൻവാങ്ങിത്തുടങ്ങി. രണ്ടായിരത്തിലേറെ വിദേശസേനാംഗങ്ങളെയാണ് രാജ്യത്തു വിന്യസിച്ചിരുന്നത്. ഇന്ധനവിലവർധനയിൽ നടന്ന പ്രക്ഷോഭം അക്രമാസക്തമായതോടെ പ്രസിഡന്റ് കാസിം ജൊമാർട്ട് തൊകായേവിന്റെ അഭ്യർഥനപ്രകാരമാണ് വിദേശസേനയെത്തിയത്. സർക്കാർ കെട്ടിടങ്ങൾക്കടക്കം പ്രക്ഷോഭകർ തീയിട്ടിരുന്നു. സംഘർഷങ്ങളിൽ 160-ലേറെപ്പേർ മരിക്കുകയുംചെയ്തു.