കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്‌. കഴിഞ്ഞദിവസം കുവൈത്ത്‌ വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്കുപോയ യാത്രക്കാരന്റെ ലഗേജിൽ റോക്കറ്റ്‌ വിക്ഷേപിണി കണ്ടെത്തിയിരുന്നു.

അഞ്ചര കിലോമീറ്റർ പരിധിയിൽ വിക്ഷേപണശേഷിയുള്ള ഈ ഉപകരണം അമേരിക്കയിലെ ബാൾടിമോർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടിച്ചെടുത്തത്‌. അമേരിക്കയിൽ നിർമിച്ച എ.ജി.എം. 176 ഗ്രീഫ്ഫീൺ ഇനത്തിൽപ്പെട്ടതാണ് ഈ വിക്ഷേപണി.

കുവൈത്തിലെ യു.എസ്‌. സേന ജീവനക്കാരനാണ് യാത്രക്കാരൻ. അതിന്റെ ഒാർമയ്ക്കായി ടെക്സാസ്‌ ജാക്സൻ വില്ലയിലുള്ള വീട്ടിൽ സൂക്ഷിക്കുന്നതിനാണിതുകൊണ്ടുവന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.

Content Highlights: Rocket launcher seized from passenger in Baltomore airport