ബെയ്ജിങ്: കാലാവസ്ഥാവ്യതിയാനം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ‘ബേസിക്’ രാജ്യങ്ങളുടെ മന്ത്രിതല ചർച്ചയിൽ പങ്കെടുക്കാൻ കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവഡേക്കർ ബെയ്ജിങ്ങിലെത്തി. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ സംഘടനയാണിത്.

ഡിസംബർ രണ്ടുമുതൽ 13വരെ ചിലിയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥാസമ്മേളനത്തിന്‌ മുന്നോടിയായാണ് ബേസിക് രാജ്യങ്ങളുടെ 29-ാമത് മന്ത്രിതലയോഗം നടക്കുന്നത്. ബ്രസീൽ വിദേശകാര്യസെക്രട്ടറി റോബെർട്ടോ കാസ്റ്റെലോ ബ്രാങ്കോ, ചൈനീസ് പരിസ്ഥിതിമന്ത്രി ലി ഗാൻജി, കാലാവസ്ഥാ വ്യതിയാന പ്രത്യേക പ്രതിനിധി ഷി ഷെൻഹുവ എന്നിവരുമായി ജാവഡേക്കർ കൂടിക്കാഴ്ച നടത്തി.

Content Highlights: Prakash Javadekar Beijing