വത്തിക്കാൻ: അക്രമം വെടിഞ്ഞ് സമാധാനത്തിലെത്തിച്ചേരാൻ ദൈവത്തിന്റെ നാമത്തിൽ അപേക്ഷിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ. ഭാവിയെ കെട്ടിപ്പടുക്കാനല്ല, നശിപ്പിക്കാനാണ് അക്രമം നടത്തുന്നവർ ആഗ്രഹിക്കുന്നതെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തിൽനിന്ന് വ്യക്തമാണ്.

സമാധാനം കൈവരിക്കാൻ സംഭാഷണങ്ങൾക്ക് തുടക്കമിടാൻ അന്താരാഷ്ട്ര സഹായം ആവശ്യമുണ്ട്. വിദ്വേഷവും കുടിപ്പകയും എന്തുനൽകുമെന്ന് താൻ സ്വയം ചോദിക്കുന്നതായും മറ്റൊരാളെ നശിപ്പിച്ചുകൊണ്ട് സമാധാനം നേടാൻ ആർക്കുമാവില്ലെന്നും മാർപാപ്പ പറഞ്ഞു.

Content Highlight: Pope Francis urges peace