ബാങ്കോക്ക്: ലൈംഗികത്തൊഴിലാളികളെയും മനുഷ്യക്കടത്തിന്റെ ഇരകളെയും ബഹുമാനിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ പ്രാർഥനാചടങ്ങിൽ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. അറുപതിനായിരത്തോളം വിശ്വാസികളാണ് മാർപാപ്പയുടെ കാർമികത്വത്തിൽനടന്ന പ്രാർഥനയിൽ പങ്കെടുക്കാനെത്തിയത്.

“മനുഷ്യക്കടത്തിന്റെയും വേശ്യാവൃത്തിയുടെയും ഇരകളായവർക്കും അന്തസ്സും അഭിമാനവുമുണ്ട്. അവരും ഓരോ കുടുംബത്തിന്റെ ഭാഗമാണ്. അവർ നമ്മുടെ അമ്മമാരാണ്. സഹോദരങ്ങളുമാണ്. അവരുടെ വേദനകളും മുറിവുകളും ജീവിതങ്ങളും കണ്ടില്ലെന്നുനടിക്കരുത്” -അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ബുദ്ധമതവിശ്വാസികളുടെ ഭൂരിപക്ഷമുള്ള തായ്‌ലാൻഡ് സന്ദർശിക്കുന്നത്. തായ്‌ലാൻഡിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വേശ്യാവൃത്തിക്ക് നിരോധനമുണ്ടെങ്കിലും മൂന്നുലക്ഷത്തോളം ലൈംഗികത്തൊഴിലാളികളാണിവിടെയുള്ളത്.

Content highlights: Pope Francis Thailand Bangkok