വത്തിക്കാൻ: കോവിഡ് വാക്സിന്റെ പേറ്റന്റ് ഒഴിവാക്കണമെന്ന ആഹ്വാനത്തിന് പിന്തുണയുമായി ഫ്രാൻസിസ് മാർപാപ്പ.

പൊതുജനങ്ങൾക്ക് നൽകിയ വീഡിയോ സന്ദേശത്തിലാണ് മാർപാപ്പ നയം വ്യക്തമാക്കിയത്. വാക്സിനുകളുടെ ബൗദ്ധികസ്വത്തവകാശം താത്കാലികമായി നിർത്തിവെക്കണമെന്നും ആഗോളമായി ഇവ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തേ യു.എസ്., ഫ്രാൻസ്, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണച്ചിരുന്നു. വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ചർച്ചകൾക്ക് തയ്യാറാണെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. പേറ്റന്റ് ഒഴിവാക്കുന്നതു ആഗോളതലത്തിൽ വാക്സിൻ നിർമാണം വർധിപ്പിക്കുമെന്നുകാട്ടി കഴിഞ്ഞ വർഷമാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാരസംഘടനയെ സമീപിച്ചത്.

content highlights: pope francis supports exclusion of covid vaccine patent