വത്തിക്കാൻ സിറ്റി: ദുഃഖവെള്ളിയാഴ്ചത്തെ പ്രാർഥന മനുഷ്യക്കടത്തിന്റെ ഇരകൾക്കും ലോകത്ത് ദുരിതമനുഭവിക്കുന്ന അഭയാർഥികൾക്കും സമർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ‘ഇരുമ്പു ഹൃദയമുള്ള’ ഭരണാധികാരികൾ ഇവരുടെ ദുരിതങ്ങളെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും റോമിലെ കൊളോസിയത്തിൽ വെള്ളിയാഴ്ചനടന്ന കുരിശിന്റെ വഴി പ്രാർഥനച്ചടങ്ങിൽ മാർപാപ്പ പറഞ്ഞു.

‘രാഷ്ട്രീയകാരണങ്ങളാൽ കവചിതമാക്കപ്പെട്ടിരിക്കുന്ന ഹൃദയങ്ങളാലും ഭയത്താലും അഭയാർഥികൾക്കുമുന്നിൽ വാതിലുകൾ അടയ്ക്കപ്പെടുകയാണ്. പാവപ്പെട്ടവർക്കും വിശക്കുന്നവർക്കും വയോജനങ്ങൾക്കും ചൂഷണംചെയ്യപ്പെടുന്ന കുഞ്ഞുങ്ങൾക്കും പരിസ്ഥിതിക്കുംവേണ്ടി പ്രാർഥിക്കുന്നു’ -അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

കുടിയേറ്റവിരുദ്ധനയത്തിന് കുപ്രസിദ്ധരായ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറ്റാലിയൻ ആഭ്യന്തരമന്ത്രി മാറ്റിയോ സാൽവിനി എന്നിവരെ മാർപാപ്പ നേരത്തേയും പരോക്ഷമായി വിമർശിച്ചിരുന്നു.

content highlights: Pope Francis leads prayers for migrants and human trafficking victims