റോം: ഇറാഖിലെ ഷിയാ പരമോന്നതനേതാവ് അലി അൾ-സിസ്താനിയെ കാണാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനത്തിന് രാജ്യത്ത് അടുത്തിടെയുണ്ടായ ചാവേറാക്രമണങ്ങളുടെ പശ്ചാത്തലത്തിലും മാറ്റമുണ്ടാവില്ല. കൽദായ കത്തോലിക്കാസഭയുടെ തലവനും ബാബിലോണിലെ പാത്രിയാർക്കിസുമായ ലൂയി റാഫേൽ സാക്കോയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് അഞ്ചുമുതൽ എട്ടുവരെയാണ് ഇറാഖിലേക്കുള്ള മാർപാപ്പയുടെ ചരിത്രസന്ദർശനം.

Content Highlights: Pope Francis Iraq