വത്തിക്കാൻസിറ്റി: സെയ്ന്റ് പീറ്റേഴ്സ് സ്ക്വയറിലെ ഞായറാഴ്ച പ്രാർഥനയ്ക്കായി പുറപ്പെട്ട ഫ്രാൻസിസ് മാർപാപ്പ 25 മിനുറ്റ് ലിഫ്റ്റിൽ കുടുങ്ങി. പ്രായാധിക്യത്തിനിടയിലും നേരംതെറ്റാതെ പ്രാർഥനച്ചടങ്ങിനെത്തുന്ന മാർപാപ്പ പതിവുതെറ്റിച്ചപ്പോൾ കാത്തുനിന്ന വിശ്വാസികൾക്കാകെ ആശങ്കയായി. എന്നാൽ, വൈകിയെങ്കിലും പുഞ്ചിരിയോടെ പ്രവേശിച്ച മാർപാപ്പ ആദ്യം കാത്തിരുന്നവരോടു ക്ഷമ ചോദിച്ചു. വൈദ്യുത തടസ്സം നേരിട്ടതിനാൽ താൻ ലിഫ്റ്റിൽ കുടുങ്ങിയെന്നും അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അഗ്നിരക്ഷാ പ്രവർത്തകരെ കൈയടിച്ച് അനുമോദിക്കാൻ വിശ്വാസികളോടാവശ്യപ്പെട്ടതിനുശേഷമാണ് അദ്ദേഹം പതിവു പ്രാർഥനാനടപടികളിലേക്കു കടന്നത്.

Content Highlights: pope francis gets stuck in lift for 25 minutes