വത്തിക്കാനിലെ അപ്പോസ്തലിക് കൊട്ടാരത്തിന്റെ ജനലിലൂടെ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പ

ബ്യൂണസ് ഐറിസ്: തന്റെ ഇനിയുള്ള ദിനങ്ങൾ റോമിൽ ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജന്മനാടാ യ അർജന്റീനയിലേക്ക് മടങ്ങില്ലെന്നും ഫ്രാൻസിസ് മാർപാപ്പ. ‘ദ ഹെൽത്ത് ഓഫ് പോപ്‌സ്’ എന്ന പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തൽ.

2019 ഫെബ്രുവരിയിൽ അർജന്റീനിയൻ മാധ്യമപ്രവർത്തകനും ഡോക്ടറുമായ നെൽസൺ കാസ്ട്രയ്ക്ക് വത്തിക്കാനിൽ നൽകിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

മരണത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും ഭയപ്പെടുന്നില്ലെന്ന് മാർപാപ്പ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. അവസാന നാളുകളിൽ താൻ ചിലപ്പോൾ വിരമിച്ചേക്കാമെന്നും എന്നാൽ, റോമിൽതന്നെയായിരിക്കുമെന്നും മാർപാപ്പ പ്രതികരിച്ചു. നടുവിനും ഇടുപ്പിനും വേദനയുള്ളതിനാൽ മാർപാപ്പ അടുത്തിടെ ചില യാത്രകൾ റദ്ദാക്കിയിരുന്നു.

Content Highlight: Pope Francis expects to spend his final fays in Rome