വാഷിങ്ടൺ: ആഗോള ഊർജ-പരിസ്ഥിതി നേതൃത്വത്തിനുള്ള ‘സെറവീക്ക്’ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച ഏറ്റുവാങ്ങും. യു.എസിൽ നടക്കുന്ന അന്താരാഷ്ട്ര ഊർജസമ്മേളനത്തിലായിരിക്കും പുരസ്കാരം ഏറ്റുവാങ്ങുക. തിങ്കളാഴ്ചമുതൽ വെള്ളിയാഴ്ചവരെ നടത്തുന്ന സമ്മേളനത്തിൽ ഓൺലൈനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും. യു.എസ്. പ്രത്യേക കാലാവസ്ഥാ പ്രതിനിധി ജോൺ കെറി, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥാപകൻ ബിൽഗേറ്റ്സ്, സൗദി അരാംകോ സി.ഇ.ഒ. അമിൻ നാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഭാവി ഊർജ ആവശ്യം പരിഗണിച്ച് സുസ്ഥിരവികസനരംഗത്ത് നൽകിയ സംഭാവനയാണ് മോദിയെ പുരസ്കാരത്തിനർഹമാക്കിയത്.