മനില: തീരസംരക്ഷണം ശക്തമാക്കാന്‍ ഫിലിപ്പീന്‍സിന് ജപ്പാന്റെ പരിശോധനാ കപ്പല്‍. തെക്കന്‍ ചൈനക്കടല്‍ പരമാധികാരം സംബന്ധിച്ച് ഫിലിപ്പീന്‍സും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‌ക്കെയാണ് ഇത്.

44 മീറ്റര്‍ നീളമുള്ള ബി.ആര്‍.പി. ടബുഹട്ടയെന്ന കപ്പലാണ് വ്യാഴാഴ്ച മനില തുറമുഖത്തെത്തിയത്. ഇത്തരത്തിലുള്ള ഒമ്പത് കപ്പലുകള്‍കൂടി ജപ്പാന്‍ ഫിലിപ്പീന്‍സിന് ഉടന്‍ കൈമാറും.

പരിശോധനകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും കപ്പല്‍ ഉപയോഗിക്കുകയെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇവ എവിടെയെല്ലാം വിന്യസിക്കുമെന്നത് പുറത്തുവിട്ടിട്ടില്ല.