കേപ് കനവറൽ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പെർസിവിയറൻസ് ചൊവ്വയിൽ പരീക്ഷണ സഞ്ചാരം തുടങ്ങി. മുന്നോട്ടും പിന്നോട്ടുമുള്ള ചെറിയ സഞ്ചാരമാണ് നടത്തിയത്. 33 മിനിറ്റോളം ഉപരിതല പര്യവേക്ഷണം നീണ്ടുനിന്നതായി നാസ സ്ഥീരികരിച്ചു.

റോവർ ചൊവ്വയുടെ ഉപരിതലത്തിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു. ദൗത്യത്തിന്റെ വലിയ നാഴികക്കല്ലാണ് പിന്നിട്ടതെന്ന് എൻജിനിയർ അനെയിസ് സാറാഫിയാൻ പറഞ്ഞു. ചൊവ്വയിലെ ജീവന്റെ കണികകൾ കണ്ടെത്താൻ ദൗത്യത്തിനു കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.