ജറുസലേം: ലോകനേതാക്കളുടെയടക്കം ഫോൺവിവരങ്ങൾ ചോർത്തിയ ഇസ്രയേലി ചാര സോഫ്റ്റ്‌വേറായ പെഗാസസിനെക്കുറിച്ച് പരിശോധിക്കാൻ ഇസ്രയേൽ ദേശീയ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ മന്ത്രിതലസമിതി രൂപവത്കരിച്ചു. പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റിനാണ് സമിതി റിപ്പോർട്ട് നൽകുക. അതേസമയം, കമ്പനി പുറംരാജ്യങ്ങൾക്ക് വിവരങ്ങൾ കൈമാറാനുള്ള സാധ്യത ഇസ്രയേൽ തള്ളി.