ലഹോർ: പാകിസ്താനിൽ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ചോദ്യംചെയ്ത് മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് ലഹോർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2007-ൽ ഭരണഘടന റദ്ദാക്കിയ കേസിൽ രാജ്യദ്രോഹക്കുറ്റത്തിന് ഡിസംബർ 17-നാണ് ഇസ്‌ലാമാബാദിലെ പ്രത്യേക കോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്.

പാകിസ്താനിൽ വധശിക്ഷ വിധിക്കപ്പെടുന്ന ആദ്യ സൈനികമേധാവിയാണ് മുഷറഫ്. 2020 ജനുവരി ഒമ്പതിന് ഹർജി കോടതി പരിഗണിക്കും.

വിധി അസ്വാഭാവികവും പരസ്പരവിരുദ്ധവുമാണെന്ന് അപ്പീലിൽ ആരോപിക്കുന്നു. കോടതി ധൃതിയിലാണ് വിചാരണ പൂർത്തിയാക്കിയത്. മതധാർമികതയും പൗര, ഭരണഘടനാ പരിധികളും ലംഘിച്ചെന്നും അപ്പീലിൽ പറയുന്നു. നിലവിൽ ദുബായിലാണ് മുഷറഫ്‌ ഉള്ളത്.

Content Highlights: Parvez Musharraf death sentence