പാംബീച്ച് (ഫ്‌ലോറിഡ): ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ച ഫലപ്രദമല്ലെങ്കില്‍ താന്‍ ഇറങ്ങിപ്പോരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയെ ആണവായുധ പരീക്ഷണങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പരമാവധി സമ്മര്‍ദം ചെലുത്തുമെന്നും യു.എസ്. സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
പ്രസിഡന്റിന്റെ ഫ്‌ലോറിഡയിലുള്ള മാര്‍ എ ലാഗോ റിസോര്‍ട്ടില്‍ വെച്ചാണ് ട്രംപും ആബെയും ചര്‍ച്ച നടത്തുന്നത്.
'വിജയിക്കുമെന്ന വിശ്വാസമുണ്ടെങ്കിലേ കിമ്മുമായി കൂടിക്കാഴ്ചയ്ക്ക് പുറപ്പെടൂ. അത് ഉദ്ദേശിച്ച രീതിയില്‍ നീങ്ങുന്നില്ലെങ്കില്‍ ഇറങ്ങിപ്പോരുകയും ചെയ്യും. സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ തയ്യാറായാല്‍ അത് ആ രാജ്യത്തിനും ലോകത്തിനുതന്നെയും മറക്കാനാവാത്ത ദിവസമാവും -ട്രംപ് പറഞ്ഞു. ജൂണിലാണ് ട്രംപും കിമ്മും ചരിത്രപ്രധാനമായ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. ഇതിന്റെ വേദി, സമയം എന്നിവ തീരുമാനിച്ചിട്ടില്ല.
സി.ഐ.എ. ഡയറക്ടര്‍ മൈക്ക് പോംപിയോ ഉത്തരകൊറിയന്‍ നേതാവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞദിവസം ട്രംപ് സ്ഥിരീകരിച്ചിരുന്നു. 2000 ത്തിനുശേഷം യു.എസും ഉത്തരകൊറിയയും തമ്മില്‍ നടന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ചര്‍ച്ചയായിരുന്നു പ്യോങ്യാങ്ങില്‍ നടന്നത്.
അതിനിടെ, അടുത്തയാഴ്ച കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്താനിരിക്കുകയാണ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജി ഇന്‍. ആണവപരീക്ഷണങ്ങളില്‍ നിന്ന് പൂര്‍ണമായും പിന്മാറാന്‍ ഉത്തരകൊറിയ നേരത്തേതന്നെ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് -കിം കൂടിക്കാഴ്ച ഫലപ്രദമാവുമെന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജി ഇന്‍ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.