ലണ്ടൻ: മേഗൻ മാർക്കൽ കൊട്ടാരത്തിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു എന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ബക്കിങാം കൊട്ടാരം തീരുമാനിച്ചു.

സംഭവം ബാഹ്യ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാനും തീരുമാനമായതായി ‘ദ സൺ‍േഡ ടൈംസ്’ റിപ്പോർട്ട് ചെയ്തു. മുൻ അമേരിക്കൻ നടിയും ഹാരി രാജകുമാരന്റെ പത്നിയുമായ മേഗൻ രണ്ട് പേഴ്സണൽ അസിസ്റ്റന്റുമാരെ രാജകുടുംബത്തിൽനിന്ന് പുറത്താക്കിയെന്നും മറ്റൊരു ഉദ്യോഗസ്ഥയുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ പെരുമാറിയെന്നും ആരോപിക്കുന്ന ഇമെയിൽ ഒരു സ്റ്റാഫ് അംഗത്തിൽനിന്ന് ചോർന്നത് ടൈംസ് പ്രസിദ്ധീകരിച്ചു.

2018-ൽ നടന്ന ഈ സംഭവത്തെക്കുറിച്ച് കൊട്ടാരം അന്വേഷണം നടത്താനൊരുങ്ങുന്നതായും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും നേരിടേണ്ടിവന്ന വംശീയതയും അവഗണനയും ഒാപ്ര വിൻഫ്രിയ്ക്കു നൽകിയ അഭിമുഖത്തിൽ മേഗനും ഹാരിയും വെളിപ്പെടുത്തിയത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മേഗനെതിരേ കേസുകളും ആരോപണങ്ങളും ഉയരുന്നതെന്ന ആരോപണമുണ്ട്.

content highlights: palace likely to conduct enquiry against meghan