ഇസ്ലാമാബാദ്: ഐ.എസ്.ഐ.ക്ക് ഭീകരബന്ധമുണ്ടെന്ന യു.എസ്. ആരോപണം അടിസഥാനരഹിതമെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കരിയ. അഫ്ഗാനിസ്താനില്‍ യു.എസ്. ദൗത്യം പരാജയപ്പെട്ടതിന് പാകിസ്താനെ ബലിയാടാക്കാന്‍ നോക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ണില്‍ നിന്ന് ഭീകരതയെ തുടച്ചുനീക്കാനുള്ള നടപടികള്‍ പാകിസ്താന്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.എസ്. ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ജോസഫ് ഡണ്‍ഫോഡാണ് ഐ.എസ്.ഐ.യുടെ പേരില്‍ ആരോപണം ഉന്നയിച്ചത്.