ഇസ്‍ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കായി തങ്ങളുടെ വ്യോമപാത തുറന്നുനൽകുന്നത് പാകിസ്താൻ ജൂൺ 15 വരെ നീട്ടി. ഇന്ത്യയുമായി പങ്കുവെക്കുന്ന കിഴക്കൻ വ്യോമാതിർത്തി ഉടൻ തുറക്കില്ലെന്ന് പാക് വ്യോമയാനവിഭാഗം വ്യാഴാഴ്ച പറഞ്ഞു.

ഫെബ്രുവരിയിലെ ബാലാകോട്ട് ആക്രമണത്തെത്തുടർന്നാണ് പാകിസ്താൻ വ്യോമപാത അടച്ചത്. മാർച്ചിൽ മറ്റുരാജ്യങ്ങളുടെ വിമാനങ്ങൾക്ക് വ്യോമപാത തുറന്നുനൽകിയിരുന്നെങ്കിലും ഇന്ത്യ, തായ്‌ലാൻഡ്, മലേഷ്യ എന്നീ രാജ്യങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്. എന്നാൽ, മേയ് 21-ന് കിർഗിസ്താനിൽ നടന്ന ഷാങ്‍ഹായ് സഹകരണസംഘടനയുടെ യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് തങ്ങളുടെ വ്യോമപാതയിലൂടെ യാത്രചെയ്യാൻ പാകിസ്താൻ പ്രത്യേകാനുമതി നൽകിയിരുന്നു.