ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഇസ്‌ലാമാബാദ് വിമാനത്താവളത്തിൽ കോവിഡ് ബാധിതരെ മണത്തുനേക്കി തിരിച്ചറിയാൻ പട്ടികളുടെ സേവനവും ഉപയോഗപ്പെടുത്തുന്നു. കോവിഡ് ബാധിതരുടെ ഗന്ധം തിരിച്ചറിയാൻ വിദഗ്ധപരിശീലനം ലഭിച്ച പട്ടികളെയാണ് വിമാനത്താവളത്തിൽ വിന്യസിക്കുകയെന്ന് അധികൃതരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിലവിൽ വിമാനത്താവളത്തിൽ എത്തുന്നവരുടെ ശരീര ഊഷ്മാവ് പരിശോധന, ആൻറിജൻ പരിശോധന എന്നിവയ്ക്കു പുറമേ ദ്വിതീയമാർഗമെന്നനിലയ്ക്കാണ് പട്ടികളെ ഉപയോഗിക്കുക. പാകിസ്താനിൽ 30 ശതമാനം വിമാനങ്ങൾക്കും സർവീസുകൾ നടത്താൻ പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയതായാണ് വിവരം.

content highlights: Pakistan deploys coronavirus-sniffing dogs at airport