പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ പാലംതകർന്ന് ബസ് കുഴിയിലേക്ക് വീണ് 24 പേർ മരിച്ചു. വെള്ളിയാഴ്ചയാണ് അപകടം. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായി അധികൃതർ പറഞ്ഞു.

ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെ ബഗ്രുവിൽനിന്ന് കാൻഡിയയിലേക്ക് പോവുകയായിരുന്നു ബസ്. 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിന്റെ ഭാരം താങ്ങാനാവാതെ പാലം തകരുകയായിരുന്നെന്ന് സിവിൽ ഡിഫൻസ് വാർഡൻ അഷാനുൽ ഹഖ് പറഞ്ഞു.

പോലീസും രക്ഷാസംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. പർവതങ്ങൾ നിറഞ്ഞപ്രദേശത്ത് വാർത്താവിനിമയ ബന്ധങ്ങളില്ലാത്തത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

content highlights: pakistan bridge collapses, 24 died