oscar
ഓസ്‌കാര്‍ നിശയില്‍ മികച്ച നേട്ടംകെയ്ത ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന്റെ സംവിധായകന്‍ ബോങ്ജൂന്‍ ഹോ പുരസ്‌കാരങ്ങളുമായി.

ഹോളിവുഡ്: 92 വർഷത്തെ ഓസ്കർ പുരസ്കാര ചരിത്രത്തിലാദ്യമായി ഒരു വിദേശഭാഷാചിത്രം മികച്ച ചിത്രത്തിനുള്ള ബഹുമതി നേടി. ദക്ഷിണകൊറിയൻ ചിത്രം പാരസൈറ്റാണ് മികച്ച ചിത്രം, മികച്ച സംവിധായകൻ (ബോങ് ജുൻ ഹോ), തിരക്കഥ, മികച്ച വിദേശഭാഷാചിത്രം എന്നിങ്ങനെ നാല് ഓസ്കറുകൾ വാരിക്കൂട്ടിയത്. ജോക്കർ എന്ന ചിത്രത്തിലെ അഭിനയത്തിന് വാകീൻ ഫീനിക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഗായികയും അഭിനേത്രിയുമായിരുന്ന ജൂഡി ഗാർലൻഡിന്റെ ജീവിതം പറഞ്ഞ ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റിനെ സെൽവിഗറിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. ബ്രാഡ് പിറ്റ് മികച്ച സഹനടനായും ലോറ ഡേൺ മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു.

വലിയ ബഹുമതി

സിനിമാ വിദ്യാർഥിയായിരുന്ന കാലത്ത് എന്റെ ഹൃദയത്തിലെഴുതിവെച്ച ഒരു വാചകമുണ്ട്. വ്യക്തിപരമായതാണ് ഏറ്റവും ഭാവനാത്മകമായ സൃഷ്ടി എന്ന മാർട്ടിൻ സ്കോർസസിയുടെ വാക്കുകളാണത്. ഈ വേദിയിൽ നാമനിർദേശം ലഭിച്ചതുതന്നെ വലിയ ബഹുമതിയാണ്. വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. - ബോങ് ജുൻ ഹോ, (പുരസ്കാരം ഏറ്റുവാങ്ങിയശേഷം).

content highlights; oscar award winners 2020