കയ്‌റോ: ഒസാമ ബിന്‍ലാദന്റെ മകന്‍ ഒമര്‍ ബിന്‍ലാദന് ഈജിപ്ത് പ്രവേശനം നിഷേധിച്ചു. ഇതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.

ലാദന്റെ നാലാമത്തെ മകനാണ് ഒമര്‍. ബ്രിട്ടീഷ് വംശജയായ ഭാര്യ സൈന അല്‍ സബാക്കൊപ്പം ദോഹയില്‍നിന്നുമെത്തിയ ഇവരോട് തുര്‍ക്കിയിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
 
ഇരുവരും 2007 മുതല്‍ 2008 വരെ ഏതാനുംമാസം ഈജിപ്തില്‍ കഴിഞ്ഞിരുന്നു. പിന്നീട് 2008-ല്‍ ഈജിപ്ത് ഇവര്‍ക്ക് അഭയം നിഷേധിച്ചു.

തീവ്രവാദവുമായി ബന്ധമില്ലാതിരുന്നിട്ടും അല്‍ ഖായിദ നേതാവിന്റെ മക്കളെന്നപേരില്‍ തങ്ങളെ വേട്ടയാടുന്നുവെന്ന് 2010-ല്‍ റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ ഒമര്‍ പറഞ്ഞിരുന്നു.