വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം അടുത്തമാസം ഒഴിയാനിരിക്കെ ഉത്തരധ്രുവത്തിലെയും അറ്റ്‌ലാന്റിക് സമുദ്രത്തിലെയും എണ്ണവാതകഖനനം ബരാക് ഒബാമ നിരോധിച്ചു. പരിസ്ഥിതിസംരക്ഷണത്തിനായാണ് നടപടി.
മറ്റു വന്‍കരകളിലുള്ള അമേരിക്കയുടെ ഭൂമിയിലെ എണ്ണവാതക പര്യവേക്ഷണങ്ങള്‍ റദ്ദാക്കാനും പാട്ടത്തിനുനല്‍കിയത് പിന്‍വലിക്കാനും അമേരിക്കന്‍ പ്രസിഡന്റിനുള്ള അധികാരമുപയോഗിച്ചാണ് ഒബാമ ഖനനം നിരോധിച്ചത്. ഒബാമയുടെ നടപടികാരണം ഉത്തരധ്രുവത്തിലെ യു.എസ്. ചുക്ചി, ബ്യൂഫോര്‍ട്ട് കടലുകളും അറ്റ്‌ലാന്റിക് സമുദ്രത്തിലെ ജലപ്രവാഹംമൂലമുണ്ടായ ചെറിയ 31 വെള്ളച്ചാട്ടങ്ങളും സംരക്ഷിക്കപ്പെടും. അമേരിക്കയ്ക്കുപിന്നാലെ കാനഡയും നിരോധനത്തിന്റെ പാതയിലാണ്.