ഗോതിക് വാസ്തുവിദ്യയിൽ തയ്യാറാക്കിയ നോത്രദാം കത്തീഡ്രൽ ഒരു നൂറ്റാണ്ടോളം സമയമെടുത്താണ് പണിപൂർത്തിയാക്കിയത്. ബിഷപ് മൗറിസ് ഡീ സുല്ലിയുടെകീഴിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികളാരംഭിക്കുകയും പതിമൂന്നാം നൂറ്റാണ്ടിൽ പൂർത്തിയാക്കുകയും ചെയ്തു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ പലതവണ പുതുക്കിപ്പണിഞ്ഞു.
12-ാം നൂറ്റാണ്ടിൽ സാമ്പത്തികമായും ആത്മീയമായും പാരീസിനുണ്ടായിരുന്ന പ്രാധാന്യംകൂടി കത്തീഡ്രലിന്റെ ഗാംഭീര്യത്തിൽനിന്ന് വ്യക്തമാകുന്നു. ലോകത്താകമാനമുള്ള ക്രൈസ്തവതീർഥാടകർ സന്ദർശിക്കാനെത്തുന്ന ഇവിടം ക്രൈസ്തവ തിരുശേഷിപ്പുകളുടെ വിലമതിക്കാനാവാത്ത കലവറ കൂടിയാണ്. ദിവസംതോറും ആയിരക്കണക്കിന് സന്ദർശകരാണ് ഇവിടെയെത്താറ്.
നൂറ്റാണ്ടുകളായി ഫ്രാൻസിലെ കത്തോലിക്കാജീവിതത്തിന്റെ ഹൃദയഭാഗമായി കണക്കാക്കിപ്പോരുന്നു. മുട്ടുചുവരുകളും റോസ് ജാലകങ്ങളും കത്തീഡ്രലിന്റെ ഘടനയ്ക്ക് മനോഹാരിത കൂട്ടുന്നു. ഇരട്ട ടവറുകൾ എന്നു തോന്നിക്കുന്ന നോർത്ത് ടവറും സൗത്ത് ടവറും മറ്റൊരു ആകർഷണമാണ്.
വിക്ടർ ഹ്യൂഗോയുടെ ‘നോത്രദാമിലെ കൂനൻ’ എന്ന നോവൽ നോത്രദാം കത്തീഡ്രലിന്റെ പ്രശസ്തി വർധിപ്പിച്ചു.
ഒരു വനംതന്നെയാണ് മേൽക്കൂരയിൽ ഒരുക്കിയത്. 12-ാം നൂറ്റാണ്ടിൽ 52 ഏക്കറോളം വരുന്ന വനത്തിൽനിന്ന് മുറിച്ചെടുത്ത തടികൾകൊണ്ടാണ് മേൽക്കൂര മുഴുവൻ ഒരുക്കിയത്. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന രാജാക്കൻമാരുടെ പ്രതിമകൾ കത്തീഡ്രലിൽ സ്ഥാപിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവകാലത്ത് (1793) പ്രതിമകളുടെ 28 പ്രതിമകളുടെ തലകൾ വിപ്ലവകാരികൾ െവട്ടിമാറ്റി. ഇതിൽ 21 തലകളും 1977-ൽ മാത്രമാണ് കണ്ടെത്താനായത.്
യേശുവിന്റെ മുൾക്കിരീടം സൂക്ഷിച്ചതിവിടെ
കുരിശിലേറ്റുന്നതിനുമുമ്പ് യേശു ക്രിസ്തു അണിെഞ്ഞന്നു കരുതുന്ന മുൾക്കിരീടം നൂറ്റാണ്ടുകളായി സൂക്ഷിച്ചുവെച്ചിരിക്കുന്നത് ഇവിടെയാണ്. മുൾക്കിരീടം പാരീസിലേക്ക് കൊണ്ടുവരുമ്പോൾ കിങ് ലൂയിസ് ഒൻപതാമൻ ധരിച്ചിരുന്നെന്നു കരുതുന്ന പുരോഹിത മേലാടയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.