ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയും വജ്രവ്യവസായിയുമായ നീരവ് മോദിയുടെ റിമാൻഡ് കാലാവധി വെസ്റ്റ് മിൻസ്റ്ററിലെ ചീഫ് മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് 22 വരെ നീട്ടി. വീഡിയോ കോൺഫറൻസിങ് വഴിയാണ് മോദി ഹാജരായത്.

മോദിയെ വിട്ടുനൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ 2020 മേയിൽ വിചാരണയാരംഭിക്കുമെന്നും വെസ്റ്റ്മിൻസ്റ്റർ കോടതി ചീഫ് മജിസ്ട്രേറ്റ് എമ്മ ആർബുത്‌നോട്ട് പറഞ്ഞു.

Content highlights: Nirav Modi's remand extended