ന്യൂയോര്‍ക്ക്: യു.എസിലെ മാന്‍ഹാട്ടനില്‍ സ്വകാര്യ ഹെലിക്കോപ്റ്റര്‍ നദിയില്‍വീണ് അഞ്ചുപേര്‍ മരിച്ചു. പൈലറ്റ് രക്ഷപ്പെട്ടു. വിനോദസഞ്ചാരസേവനങ്ങള്‍ നല്‍കുന്ന ലിബേര്‍ട്ടി ഗ്രൂപ്പിന്റെ വിമാനമാണ് ഈസ്റ്റ് നദിയില്‍ വീണത്. അപകടകാരണം വ്യക്തമല്ല. വിമാനം നദിയില്‍ വീഴുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് അയച്ച സന്ദേശത്തില്‍ എന്‍ജിന്‍ തകരാറിനെക്കുറിച്ച് പറയുന്നുണ്ടെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.