ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കെട്ടിടസമുച്ചയത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് കെട്ടിടത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്.

ഇരുനൂറിലധികം അഗ്നിശമനസേനാംഗങ്ങള്‍ തീയണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് സിറ്റി അഗ്നിശമന സേന ട്വിറ്ററില്‍ അറിയിച്ചു.