julie ann
• ജൂലി ആൻ

വെല്ലിങ്ടൺ: പ്രസവവേദനയുമായി സൈക്കിളിൽ ആശുപത്രിയിലെത്തിയ ന്യൂസിലൻഡ് എം.പി. ജൂലി ആൻ ജെന്ററിന് പെൺകുഞ്ഞുപിറന്നു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് 41-കാരിയായ ജൂലി സൈക്കിളിൽ ആശുപത്രിയിലേക്ക് പോയത്. മൂന്നുമണിയോടെ കുഞ്ഞുജനിച്ചു. ഫെയ്സ്ബുക്കിലൂടെ ജൂലിതന്നെയാണ് കുഞ്ഞുപിറന്നകാര്യവും താൻ സൈക്കിളിൽ ആശുപത്രിയിലേക്ക് വന്നവിവരവും പങ്കുവെച്ചത്. ഗ്രീൻപാർട്ടി എം.പി.യായ ജൂലി സൈക്കിൾ യാത്രാ പ്രേമികൂടിയാണ്. പ്രസവവേദനയിൽ സൈക്കിളോടിക്കാൻ തനിക്ക് പദ്ധതിയുണ്ടായിരുന്നില്ലെന്നും അവസാനം അങ്ങനെ സംഭവിക്കുകയായിരുന്നെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.