ന്യൂസീലന്‍ഡ്: ശാന്തസമുദ്രത്തിന്റെ മധ്യഭാഗത്തായുള്ള റിപ്പബ്ലിക് ഓഫ് കിരിബാട്ടി ദ്വീപിന്റെ തീരത്തുനിന്ന് ഒരാഴ്ചമുമ്പ് കാണാതായ ബോട്ടിലെ യാത്രക്കാരെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല. അന്‍പതുയാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് കണ്ടെത്താന്‍ ന്യൂസീലന്‍ഡ്-ഫിജി രാജ്യങ്ങളിലെ രക്ഷാപ്രവര്‍ത്തനസേന ഒരാഴ്ചയായി തിരച്ചില്‍ തുടരുകയാണ്.

ദ്വീപുകള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന എം.വി. ബുട്ടിറോയി എന്ന കടത്തുബോട്ട് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സര്‍വീസിനിടെയാണ് കാണാതായത്. ന്യൂസീലന്‍ഡ് വ്യോമസേനയും തിരച്ചിലില്‍ സജീവമായി രംഗത്തുണ്ട്.