നെതര്‍ലന്‍ഡ്‌സ്: മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനുനേരെ ബ്രിട്ടനില്‍ വെച്ച് വിഷവാതകപ്രയോഗമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു.) യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ക്രിപലിനുനേരെ ആക്രമണം നടത്തിയതിനുപിന്നില്‍ റഷ്യയാണെന്ന ബ്രിട്ടന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായാണ് യോഗം.
 
ഇക്കാര്യത്തില്‍ ചര്‍ച്ചവേണമെന്ന റഷ്യന്‍ പ്രതിനിധിയുടെ അപേക്ഷ ഒ.പി.സി.ഡബ്ല്യു. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ് ലഭിച്ചതായി സംഘടന അറിയിച്ചു. ഹേഗിലെ ഒ.പി.സി.ഡബ്ല്യു. ആസ്ഥാനത്ത് ബുധനാഴ്ച രാവിലെയാണ് യോഗം നടക്കുക.