കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി തുൾസി ഗിരി (92) ചൊവ്വാഴ്ച അന്തരിച്ചു. കരളിൽ അർബുദം ബാധിച്ചതിനെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. നേപ്പാളിലെ ബുധനിൽകാന്തയിലെ വസതിയിലായിരുന്നു അന്ത്യം.
1960 മുതൽ 2005 വരെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഗിരി മൂന്നുതവണ നേപ്പാൾ പ്രധാനമന്ത്രിയായി. 1963 ഏപ്രിൽമുതൽ ഡിസംബർവരെയും 1964-65, 1975-77 കാലയളവിലുമാണ് ഗിരി പ്രധാനമന്ത്രിയായത്. നേപ്പാൾ കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന അംഗങ്ങളിലൊരാളായ ഗിരി, പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതല ഏറെനാൾ വഹിച്ചിരുന്നു. ജനകീയപ്രക്ഷോഭത്തെത്തുടർന്ന് 1990-ൽ രാജ്യം വിട്ട ഗിരി ശ്രീലങ്കയിലായിരുന്നു 2005 വരെ താമസിച്ചത്.
ഗിരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അനുശോചിച്ചു.
Content Highlights: nepal former prime minister thulsi giri passed away