മോസ്കോ: യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ സഖറോവ് മനുഷ്യാവകാശപുരസ്കാരത്തിന് റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ എതിരാളിയുമായ അലെക്സി നവൽനിയെ തിരഞ്ഞെടുത്തു.

കഴിഞ്ഞവർഷമേറ്റ വിഷബാധയിൽനിന്ന്‌ രക്ഷപ്പെട്ട നവൽനി, ഇപ്പോൾ മോസ്കോയിൽ ജയിലിലാണ്. 1975-ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ റഷ്യൻ ഭൗതികശാസ്ത്രജ്ഞൻ ആന്ദ്രേ സഖറോവിന്റെ പേരിലുള്ളതാണ് പുരസ്കാരം. യൂറോപ്യൻ പാർലമെന്റിന്റെ തീരുമാനത്തെ ബഹുമാനിക്കില്ലെന്ന് റഷ്യ പ്രതികരിച്ചു.

content highlights: navalni wins sakharov prize