ഇസ്‍ലാമാബാദ്: കശ്മീർവിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനത്തെ അടവുപയോഗിച്ചു കളിക്കുകയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അന്താരാഷ്ട്രമാധ്യമങ്ങൾ കശ്മീർ വിഷയത്തെ അവഗണിക്കുകയാണെന്നും ഇസ്‍ലാമാബാദിൽ കശ്മീർജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ചുനടത്തിയ മനുഷ്യച്ചങ്ങലയെ അഭിസംബോധനചെയ്ത് ഇമ്രാൻ പറഞ്ഞു.

“മോദി ഒരുതെറ്റുചെയ്തു, അദ്ദേഹം അവസാനത്തെ അടവിറക്കുകയാണ്. എന്നാൽ, കശ്മീർ ജനത ഇതൊരിക്കലും അംഗീകരിക്കില്ല. കശ്മീർ ജനതയ്ക്ക് ഭയമില്ല. എഴുപതുവർഷങ്ങളായി അനുഭവിക്കുന്ന നിയന്ത്രണങ്ങൾ അവരുടെ ഭയത്തെ ഇല്ലാതാക്കിയിട്ടുണ്ട്. ഹോങ്‍ കോങ്ങിലെ പ്രക്ഷോഭത്തിന് മുഴുവൻ ശ്രദ്ധയും കൊടുക്കുന്ന അന്താരാഷ്ട്രമാധ്യമങ്ങൾ കശ്മീരിനെ അവഗണിക്കുകയാണ്” -ഇമ്രാൻ പറഞ്ഞു.

content highlights: Narendra Modi has ‘played his last card’ on Kashmir, says Imran Khan