അലബാമ: മഠത്തിന്റെ വണ്ടിപ്പുരയില്‍ ടെലിവിഷന്‍ ചാനല്‍ തുടങ്ങി, ആഗോള സാമ്രാജ്യമായി വളര്‍ത്തിയ കന്യാസ്ത്രീ മദര്‍ മേരി ആഞ്ജലിക്ക (92) അന്തരിച്ചു. യു.എസ്സിലെ അലബാമയിലായിരുന്നു അന്ത്യം.
1981-ല്‍ മദര്‍ ആഞ്ജലിക്ക സ്ഥാപിച്ച ഇറ്റേണല്‍ വേഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (ഇ.ഡബ്യു.ടി.എന്‍.) ആണ് ലോകത്തെ ഏറ്റവും വലിയ മതമാധ്യമശൃംഖലയായി കരുതപ്പെടുന്നത്. ഇതില്‍ 'മദര്‍ ആഞ്ജലിക്ക ലൈവ്' എന്ന പേരില്‍ അവര്‍ പരിപാടി അവതരിപ്പിച്ചിരുന്നു.
ഒഹായോയില്‍ ജനിച്ച റീത്ത റിസോയാണ് 21-ാം വയസ്സില്‍ സന്ന്യസ്തവ്രതം സ്വീകരിച്ച് മദര്‍ ആഞ്ജലിക്കയായത്.
145 രാജ്യങ്ങളിലായി 11 ചാനലുകളും റേഡിയോ നിലയങ്ങളും പത്രങ്ങളും ഇ.ഡബ്ല്യു.ടി.എന്നിന്റെ കീഴിലുണ്ട്.