മെക്സിക്കോ സിറ്റി: തെക്കൻ മെക്സിക്കോയിൽ ബുധനാഴ്ചയുണ്ടായ വെടിവെപ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ഗുരേരോ സംസ്ഥാനത്തെ ദേശീയപാതയിലാണ് ഏറ്റുമുട്ടലുണ്ടായത്. ക്രിമിനൽസംഘങ്ങൾ രണ്ടുചേരിയായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

മേഖലയിലെ പ്രബല ക്രിമിനൽസംഘമായ ലോസ് റോജോസും എതിരാളികളും തമ്മിൽനടന്ന ഏറ്റുമുട്ടലുകളിൽ ഇതുവരെ ആയിരത്തിലേറെപ്പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മെക്സിക്കൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.

Content Highlights: Mexico shooting