മെക്സിക്കോ സിറ്റി: ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച കോവാക്സിൻ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് മെക്സിക്കോ ബുധനാഴ്ച അനുമതി നൽകി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതും പ്രാദേശികമായി നിർമിച്ചതുമായ അഞ്ച് വാക്സിനുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. 96 ലക്ഷം ഡോസുകൾ വിതരണം ചെയ്തുകഴിഞ്ഞു.

വാക്സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കോവാക്സിന് അനുമതി നൽകിയതെന്ന് മെക്സിക്കൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഫൈസർ ബയോൺടെക്, ഒക്സ്‌ഫഡ്/ആസ്ട്രസെനെക്ക, സിനോവാക്, കൻസിനോ, സ്പുട്നിക് അഞ്ചു വാക്സിനുകളാണ് രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്നത്.

Content Highlights: Mexico Grants Authorisation For Emergency Use Of India's Covaxin Vaccine