മെക്സിക്കോ സിറ്റി: ഏഴുപതിറ്റാണ്ടിനുശേഷം മെക്സിക്കോയ്ക്ക് ഇടത് പ്രസിഡന്റ്. ആന്ദ്രേസ് മാനുവൽ ലോപസ് ഒബ്രദോർ പ്രസിഡന്റായി ചുമതലയേറ്റു. തിരഞ്ഞെടുപ്പുനടന്ന് അഞ്ചുമാസത്തിനുശേഷമാണ് സ്ഥാനമേൽക്കൽ. ജൂലായിൽനടന്ന തിരഞ്ഞെടുപ്പിൽ ഒബ്രദോർ 53 ശതമാനം വോട്ടുനേടിയിരുന്നു.

മെക്സിക്കോയുടെ പുനർനിർമാണത്തിന് തടസ്സംനിൽക്കുന്ന അഴിമതികൾക്കും ശിക്ഷയിൽനിന്നൊഴിവാക്കപ്പെടുന്ന പ്രവണതയ്ക്കും അറുതിവരുത്തുമെന്ന് പ്രസിഡന്റായി ചുമതലയേറ്റശേഷം ഒബ്രദോർ പറഞ്ഞു.

യു.എസ്. വൈസ് പ്രസിഡൻറ് മൈക്ക് പെൻസ്, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ മകളും വൈറ്റ് ഹൗസ് ഉപദേഷ്ടകയുമായ ഇവാൻക ട്രംപ്, വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോ, ലേബർപാർട്ടി നേതാവ് ജെറമി കോർബിൻ തുടങ്ങിയവർ സത്യപ്രതിജ്ഞാചടങ്ങിനെത്തി.