വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് യു.എസ്.സംസ്ഥാനമായ ടെക്‌സസ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതുവരെ 4000 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെത്തുടര്‍ന്നാണിത്. മൂന്നുദിവസത്തിനുള്ളില്‍ 250 നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ മേഖലയിലെത്തുമെന്ന് സൈനികവക്താവ് പറഞ്ഞു.

അടുത്തയാഴ്ചയോടെ 150 സൈനികരെ അതിര്‍ത്തിയില്‍ നിയോഗിക്കാന്‍ അരിസോണ സംസ്ഥാനവും പദ്ധതിയിടുന്നുണ്ട്. ന്യൂ മെക്‌സിക്കോ, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളോടും യു.എസ്. സര്‍ക്കാര്‍ സൈനികരെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അനധികൃത കുടിയേറ്റക്കാരെ 'പിടികൂടി മോചിപ്പിക്കുന്ന' നടപടി അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായും വെള്ളിയാഴ്ച ട്രംപ് പറഞ്ഞു.