വാഷിങ്ടണ്‍: വൃക്കരോഗത്തെത്തുടര്‍ന്ന് യു.എസ്. പ്രഥമവനിത മെലാനിയ ട്രംപിനെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുള്ള അവര്‍ ഒരാഴ്ചകൂടി അവിടെ തുടരേണ്ടി വരും. നാല്‍പ്പത്തെട്ടുകാരിയായ മെലാനിയയുടെ വൃക്കയില്‍ ഗുരുതരമല്ലാത്ത മുഴ കണ്ടെത്തിയിരുന്നു. ഇതാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെലാനിയയെ സന്ദര്‍ശിച്ചു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും അവര്‍ സുഖം പ്രാപിച്ചു വരുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു.