ജറുസലേം: രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയും വാക്സിൻ സ്വീകരിച്ച ഇസ്രയേലിൽ പൊതുസ്ഥലങ്ങളിൽ മുഖാവരണം നിർബന്ധമാണെന്ന നയം റദ്ദാക്കി. എന്നാൽ, മാളുകളും ആരാധനാലയങ്ങളും കടകളും ഉൾപ്പെടെ അടച്ചിട്ട പൊതുയിടങ്ങളിൽ മുഖാവരണം തുടർന്നും ധരിക്കണം. സ്കൂളുകൾ പൂർണമായും തുറക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ഇസ്രയേലിൽ 62 ശതമാനംപേർ വാക്സിന്റെ ആദ്യഡോസുകളും 56 ശതമാനത്തിലേറെപേർക്ക് രണ്ടുഡോസുകളും ലഭിച്ചതായി ഓക്സ്‌ഫഡ് സർവകലാശാല തയ്യാറാക്കിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ അവസാനമാണ് പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കുന്നത് ഇസ്രയേൽ നിർബന്ധമാക്കിയത്.

Content highlights: Mask Israel