വാഷിങ്ടണ്‍: ഗണിതശാസ്ത്രത്തിലെ നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് മെഡല്‍ നേടിയ ആദ്യ വനിത മറിയം മിര്‍സാഖാനി (40) അന്തരിച്ചു. മജ്ജയില്‍ അര്‍ബുദം ബാധിച്ച് നാലുവര്‍ഷമായി ചികിത്സയിലായിരുന്നു. അമേരിക്കയിലെ ആസ്പത്രിയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം.
ഇറാന്‍കാരിയായ മറിയം അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു. 1936-ല്‍ സ്ഥാപിതമായ ഫീല്‍ഡ്‌സ് മെഡലിന്റെ ചരിത്രത്തില്‍, അതുനേടിയ ആദ്യ വനിതയാണ് മറിയം. 1994-ലും 95-ലും അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡുകളില്‍ സ്വര്‍ണമെഡല്‍ നേടി.

ഗണിതമേഖലയിലെ ഗവേഷണങ്ങള്‍ക്ക് 2009-ല്‍ ബ്ലുമെന്താല്‍ പുരസ്‌കാരവും 2013-ല്‍ അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ സാറ്റര്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്. ഗണിതശാസ്ത്രാധ്യാപകനായ ജാന്‍ വോന്‍ഡ്രാക്കാണ് ഭര്‍ത്താവ്. അനാഹിത എന്ന മകളുണ്ട്.