ധാക്ക: മതവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന 'കിംവദന്തി ഭീകരത'യെ പ്രതിരോധിക്കണമെന്ന് ബംഗ്ലാദേശിലെ പുരോഹിതസമൂഹത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ. ചിറ്റഗോങ്ങിലെ പരിശുദ്ധ ജപമാല പള്ളിയില്‍നടന്ന ചടങ്ങില്‍ പുരോഹിതരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.
 
കിംവദന്തികള്‍ കാരണം ഒട്ടേറെ മതവിഭാഗങ്ങളാണ് തകര്‍ന്നുപോയിട്ടുള്ളത്. അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും വാക്കുകളെ സൂക്ഷിക്കണമെന്നും പാപ്പ പറഞ്ഞു. ആറുദിവസത്തെ ഏഷ്യാസന്ദര്‍ശനം അവസാനിപ്പിച്ച് അദ്ദേഹം ശനിയാഴ്ച റോമിലേക്ക് തിരിച്ചു. റോഹിംഗ്യന്‍ അഭയാര്‍ഥി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു മാര്‍പാപ്പയുടെ മ്യാന്‍മാര്‍-ബംഗ്ലാദേശ് സന്ദര്‍ശനം.