കൊളംബോ: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. തങ്ങളും സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥതവഹിക്കണമെന്ന് പ്രതിപക്ഷകക്ഷികള്‍ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിനോട് അഭ്യര്‍ഥിച്ചു. പ്രശ്‌നപരിഹാരത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഗുട്ടെറെസിന്റെ സഹായം തേടിയത്.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗുട്ടെറെസിനെഴുതിയ കത്തിലാണ് അഭ്യര്‍ഥന. സര്‍വകക്ഷി ചര്‍ച്ചയ്ക്കുള്ള പ്രസിഡന്റ് അബ്ദുള്ള യമീന്റെ ശ്രമം രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയിലുള്ള അന്താരാഷ്ട്രവിമര്‍ശനം ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം പറയുന്നു. ഫെബ്രുവരി അഞ്ചുമുതല്‍ 15 ദിവസത്തെ അടിയന്തരാവസ്ഥയാണ് മാലദ്വീപില്‍. രാഷ്ട്രീയത്തടവുകാരായ ഒമ്പത് പ്രതിപക്ഷാംഗങ്ങളെ കുറ്റവിമുക്തരാക്കാനുള്ള സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
മാലദ്വീപിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍വകക്ഷി ചര്‍ച്ച നടത്താന്‍ യു.എന്‍. ഇടപെടാമെന്ന് ഗുട്ടെറെസ് ഈ മാസം ആദ്യം വാഗ്ദാനം ചെയ്തിരുന്നു. ചര്‍ച്ച ഫലപ്രദമാകണമെങ്കില്‍, കോടതി ഉത്തരവ് നടപ്പാക്കണമെന്നും തടവിലുള്ള പ്രതിപക്ഷനേതാക്കളെയും ജഡ്ജിമാരെയും വിട്ടയയ്ക്കണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞു. പാര്‍ലമെന്റില്‍ നിന്ന് പട്ടാളത്തെ പിന്‍വലിക്കുക, പാര്‍ലമെന്റ് മന്ദിരം തുറക്കുക എന്നീ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു.