കൊളംബോ: സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാലദ്വീപിലെ മാധ്യമങ്ങള്‍ക്ക് പോലീസിന്റെ നിര്‍ദേശം. സര്‍ക്കാരിനെ 'അട്ടിമറിക്കാന്‍' നടത്തിയ ശ്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഇതു തടസ്സമാകുമെന്നാണ് വിശദീകരണം.
ഈ മാസം അഞ്ചിനാണ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള ഒമ്പത് പ്രതിപക്ഷാംഗങ്ങളെ കുറ്റവിമുക്തരാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു ഇത്.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ചീഫ് ജസ്റ്റിസ് അബ്ദുള്ള സയീദ്, ജഡ്ജി അലി ഹമീദ്, ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹസന്‍ സയീദ് ഹുസൈന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കല്‍നിന്ന് വന്‍തുക കണ്ടെടുത്തെന്നും ഇത് അട്ടിമറിക്കു ശ്രമിച്ചതിന് തെളിവാണെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 30 പേരെ ചോദ്യംചെയ്യുകയും എട്ടുപേരെ അറസ്റ്റുചെയ്യുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു.