നയ്‌റോബി: മലമ്പനിക്കുള്ള ആദ്യ പ്രതിരോധമരുന്നിന്റെ വിപുലമായ പരീക്ഷണം കെനിയ, ഘാന, മലാവി എന്നീ ആഫ്രിക്കന്‍രാജ്യങ്ങളില്‍ നടക്കും. 2018-നും 2020-നും ഇടയിലാകും പരീക്ഷണമെന്ന് ലോകാരോഗ്യസംഘടന തിങ്കളാഴ്ച പറഞ്ഞു. 3.6 ലക്ഷം കുട്ടികള്‍ക്കാവും ആര്‍.ടി.എസ്., എസ് പ്രതിരോധമരുന്ന് കുത്തിവെയ്ക്കുക.

ബ്രിട്ടീഷ് മരുന്നുകമ്പനിയായ ഗ്ലക്‌സോസ്മിത്ത്‌ലൈന്‍, പാത്ത് എന്ന സന്നദ്ധസംഘടനയുമായി ചേര്‍ന്നുവികസിപ്പിച്ചതാണ് ഈ പ്രതിരോധമരുന്ന്.

2015-ല്‍ 4.29 ലക്ഷംപേരാണ് മലമ്പനി പിടിപെട്ട് മരിച്ചത്. ഇതില്‍ 92 ശതമാനം മരണങ്ങളും ആഫ്രിക്കയിലായിരുന്നു. മരിച്ചവരില്‍ മൂന്നിലൊന്നും അഞ്ചുവയസ്സില്‍താഴെയുള്ള കുട്ടികളായിരുന്നു.