ബെയ്ജിങ്: ദിവസങ്ങൾ നീണ്ട ഭീതിക്കു വിരാമമിട്ട് ചൈനയുടെ ലോങ് മാർച്ച് ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. 18 ടണ്ണിലേറെ ഭാരമുണ്ടെന്നു കരുതുന്ന റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ എവിടെ പതിച്ച് നാശനഷ്ടമുണ്ടായേക്കുമെന്ന ആശങ്കയിലായിരുന്നു ലോകം.

* ഏപ്രിൽ 29-ടിയാങോങ് നിലയത്തിന്റെ ആദ്യ മൊഡ്യൂൾ ലോങ് മാർച്ച് ബി റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു

* മേയ് 4- മടക്കയാത്രയിൽ റോക്കറ്റിന്റെ നിയന്ത്രണം നഷ്ടമായെന്ന് സ്ഥിരീകരണം

* മണിക്കൂറിൽ 25,490 കിലോമീറ്റർ വേഗതയിൽ റോക്കറ്റ് ഭൂമിയിലേക്ക്

* ഭൂരിഭാഗവും കത്തിനശിച്ചെന്ന് ചൈന

* ഞായറാഴ്ച- മാലദ്വീപിനു വടക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു

* അന്തരീക്ഷത്തിൽ പ്രവേശിച്ചത്-ഇന്ത്യൻ സമയം, ഞായറാഴ്ച രാവിലെ 07.54-ന്

* അക്ഷാംശം 2.65 ഡിഗ്രി വടക്കിനും രേഖാംശം 72.47 ഡിഗ്രി കിഴക്കിനും ഇടയിൽ

* സമുദ്രത്തിൽ പതിക്കുമെന്ന വിദഗ്ധപ്രവചനം ശരിയായി

* അവശിഷ്ടങ്ങളുടെ ഭാരം 18-24 ടൺ

* നിയന്ത്രണം വിട്ട് ഭൂമിയിൽ പതിക്കുന്ന ഏറ്റവും വലിയ നാലാമത്തെ വസ്തു

content highlights: long march 5b debris crashes into indian ocean