mISS uNIVERSEലാസ് വേഗാസ്: ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഡെമി ലെ നെല്‍ പീറ്റേഴ്‌സ് മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി. യു.എസിലെ ലാസ് വേഗാസിലെ ആക്‌സിസ് തിയേറ്ററില്‍ നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 92 പേരേയാണ് 22-കാരിയായ ഡെമി പിന്നിലാക്കിയത്.

മിസ് കൊളംബിയ ലോറ ഗൊണ്‍സാലസ് ആണ് റണ്ണര്‍ അപ്പ്. മിസ് ജമൈക്ക ഡാവിന ബെന്നറ്റ് സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയി.

ദക്ഷിണാഫ്രിക്ക നേരിടുന്ന വലിയ ഭീഷണികളിലൊന്നായ എച്ച്.ഐ.വി., എയ്ഡ്‌സ് ബാധ തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് തന്റെ ലക്ഷ്യമെന്ന് ഡെമി ലീ പറഞ്ഞു.