യുണൈറ്റഡ് നേഷൻസ്: 11 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് വെടിനിർത്തൽ പ്രഖ്യാപനത്തിലൂടെ അയവുവന്നു. അവിടെ ഒഴുകിയ ചോരയ്ക്ക് കണക്കില്ല. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 2008 മുതൽ 2021 വരെയുള്ള 14 വർഷങ്ങളിലായി പോരാട്ടങ്ങളിൽ 5822 പലസ്തീനികൾ മരിച്ചു. 1,23,113 പലസ്തീനികൾക്ക് പരിക്കേറ്റു. 263 ഇസ്രയേലികൾ മരിക്കുകയും 5,682 പേർക്ക് പരിക്കൽക്കുകയും ചെയ്തു.

2014-ലാണ് സംഘർഷം ഏറെ രൂക്ഷമായത്. ആ വർഷം 17,533 പലസ്തീൻകാർക്ക് പരിക്കേൽക്കുകയും 2327 പേർ കൊല്ലപ്പെടുകയുമുണ്ടായി. ഇസ്രയേലിനും ഏറെ നഷ്ടം സംഭവിച്ച വർഷമായിരുന്നു ഇത്. 88 പേർ കൊല്ലപ്പെട്ടപ്പോൾ 2708 പേർക്ക് പരിക്കേറ്റു. 31,259 പേർക്ക് പരിക്കേറ്റ 2018-ലാണ് പലസ്തീന് വൻനഷ്ടങ്ങൾ സംഭവിച്ചത്. 299 പേർ ഈ വർഷം കൊല്ലപ്പെട്ടു. പലസ്തീനിൽ കൊല്ലപ്പെട്ടതിൽ 33 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ 121 പേരും (48 ശതമാനം) സുരക്ഷാ ഉദ്യോഗസ്ഥരാണ്.

കൊല്ലപ്പെട്ടവർ

വർഷം- പലസ്തീൻ- ഇസ്രയേൽ

2008 877 34

2009 1059 11

2010 87 8

2011 117 16

2012 259 7

2013 39 6

2014 2327 88

2015 174 26

2016 108 12

2017 77 17

2018 299 13

2019 137 10

2020 30 3

2021 232 12

ആകെ 5822-263

പരിക്കേറ്റവർ

പാലസ്തീൻ 1,23,113

ഇസ്രയേൽ 5682

പലസ്തീനിൽ കൊല്ലപ്പെട്ടവർ

പുരുഷന്മാർ 3904-67.6 ശതമാനം

സ്ത്രീകൾ 602-10.34 ശതമാനം

കുട്ടികൾ 1316-22.60 ശതമാനം